മാസ് ലുക്കിൽ ഷെയ്ൻ, തോക്കേന്തി ഷൈൻ ടോം ചാക്കോ; വരുന്നൂ 'കൊറോണ പേപ്പേഴ്സ്'


1 min read
Read later
Print
Share

ഒരു കിടിലൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ തരുന്ന സൂചന.

കൊറോണ പേപ്പേഴ്സ് സിനിമയുടെ പോസ്റ്ററിൽ നിന്ന്

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

കയ്യിൽ തോക്കുമായി നിൽക്കുന്ന ജീൻപോൾ ലാൽ, സിദ്ദിഖ്, ഷൈൻ ടോം ചാക്കോ, എന്നിവരും ഷെയൻ നിഗവും ആണ് പോസ്റ്ററിൽ ഉള്ളത്. ഒരു കിടിലൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റർ തരുന്ന സൂചന. ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയിക്കുന്നതും ഫോർ ഫ്രെയിംസ് ബാനറിൽ നിർമിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്.

എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം.എസ് അയ്യപ്പൻ നായർ ആണ്. സംഗീതം -കെ. പി, പ്രൊഡക്ഷൻ കോർഡിനേറ്റർ -ഷാനവാസ് ഷാജഹാൻ, സജി, കലാസംവിധാനം -മനു ജഗത്, പ്രൊഡക്ഷൻ കൺട്രോളർ -നന്ദു പൊതുവാൾ, കോസ്റ്റ്യൂം ഡിസൈനർ -സമീറ സനീഷ്, മേക്കപ്പ് -രതീഷ് വിജയൻ, ആക്ഷൻ -രാജശേഖർ, സൗണ്ട് ഡിസൈൻ -എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ -പി.ശിവപ്രസാദ്, ആതിര ദിൽജിത്ത്.

Content Highlights: priyadarshan movie corona papers firstlook, shane nigam and shine tom chacko

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay antony

1 min

മകൾക്കൊപ്പം ഞാനും മരിച്ചു, മതമോ ജാതിയോ പകയോ ഇല്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി - വിജയ് ആന്റണി

Sep 22, 2023


Suresh Gopi

1 min

സുരേഷ് ഗോപിയുടെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തി നഷ്ടപ്പെടുത്തും; പ്രതിഷേധമറിയിച്ച് വിദ്യാർഥി യൂണിയൻ

Sep 22, 2023


shan rahman, sathyajith

2 min

ക്രെഡിറ്റ് സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ കയര്‍ത്തു; ഷാൻ റഹ്മാനെതിരേ സം​ഗീത സംവിധായകൻ

Sep 22, 2023


Most Commented