ഇന്ത്യൻ വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച്ച നടത്തി പ്രിയദർശൻ


സംവിധായകൻ പ്രിയദർശനും ഇന്ത്യൻ വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും

ഇന്ത്യൻ തൊഴിലാളികൾക്ക് യു.എ.ഇയിൽ കൂടുതൽ അവസരങ്ങളൊരുക്കുക എന്ന ലക്ഷ്യം മുന്നിൽ കാണുന്ന "എമിറേറ്റ്‌സ് ജോബ്‌സ് ആൻഡ് സ്‌കിൽസ് (തേജസ്)" പദ്ധതി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ ഞായറാഴ്ച ദുബായ് എക്‌സ്‌പോയിൽഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ യു.എ.ഇയിൽ 10,000 ഇന്ത്യൻ തൊഴിലാളികളെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്കാരുടെ സർട്ടിഫിക്കേഷനും വിദേശ തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്.

ദുബായ് സന്ദർശനത്തിന്റെ രണ്ടാം ദിവസം, ഇന്ത്യയിലെയും യുഎഇയിലെയും ചലച്ചിത്ര-വിനോദ മേഖലകളിലെ വ്യവസായ പ്രമുഖരുമായി മന്ത്രി ചർച്ചകളും നടത്തി. അബുദാബി ഫിലിം കമ്മീഷനിലെ ഫിലിം കമ്മീഷണർ ഹാൻസ് ഫ്രെയ്‌കിൻ പങ്കെടുത്ത ചർച്ചയിൽ കബീർ ഖാൻ, പ്രിയദർശൻ തുടങ്ങിയ ഇന്ത്യൻ ചലച്ചിത്ര പ്രതിഭകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ വാർത്താ വിതരണ മന്ത്രാലയവും ഫിലിം കമ്മീഷൻ ഓഫ് അബുദാബിയും ചേർന്ന് സിനിമ, ടെലിവിഷൻ മേഖലകളിലെ പങ്കാളിത്തം സാംസ്കാരിക വിനിമയം എന്നീ വിഷയങ്ങളെക്കുറിച്ച് ആലോചിക്കാനുള്ള ചർച്ചകളിൽ പങ്കെടുക്കാനാണ് സംവിധായകൻ പ്രിയദർശൻ ദുബായിലെത്തിയത്.

Content Highlights: Priyadarshan met Union Minister for Information and Broadcasting Anurag Thakur at Dubai Expo

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented