സംവിധായകൻ പ്രിയദര്‍ശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. പോസ്റ്റിനുള്ളില്‍ ഒളിച്ചിരിക്കുന്നയാളാരെന്ന് കണ്ടെത്തുന്ന തിരക്കിലാണ് സോഷ്യല്‍മീഡിയ. ഏറ്റവും അടുപ്പമുള്ളയാള്‍ക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ്.

'ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്.' എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്.

പ്രിയദര്‍ശന്‍ ഉദ്ദേശിച്ചത് ലിസിയെയാണോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സംവിധായകന്റെ അതേപേരുള്ള ഒരു ആരാധകന്‍ പോസ്റ്റിനു ചുവടെ വന്നു ഇങ്ങനെ കമന്റെഴുതി- നമ്മള്‍ ഇഷ്ടപ്പെടുന്ന ഒന്ന് അകലെയാണെങ്കിലും നന്നായി കണ്ടാല്‍ മതി.. ഒരു നോക്ക് ഈ മെസ്സേജ് കണ്ടിരുന്നെങ്കില്‍.. കാണും.. ' പ്രിയദര്‍ശന്‍ കമന്റിന് പ്രതികരിച്ചിട്ടുമുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ലിസിയെക്കുറിച്ചായിരിക്കാം സംവിധായകന്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ ഊഹിക്കുന്നത്.

1990-ലാണ് മലയാളം കണ്ട മികച്ച സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശനും അന്നത്തെ മുന്‍നിര നായികമാരില്‍ ഒരാളായ ലിസിയും വിവാഹിതരാകുന്നത്. 2014-ല്‍ വിവാഹമോചിതരായി. കല്യാണി, സിദ്ധാര്‍ഥ് എന്നിവരാണ് ഇവരുടെ മക്കള്‍. 

 

priyadarshan

Content Highlights : priyadarshan facebook post about the birthday of someone close to his heart