പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ലോകകപ്പില്‍ ധോണിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.
ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. ഇരുവരും നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ലോകകപ്പില്‍ ബാറ്റിങ്ങിലെ മെല്ലപ്പോക്കിന്റെ പേരിലും ഇംഗ്ലണ്ടിനെതിരായ തോല്‍വിയുടെ പേരിലും ധോനിക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പിന്തുണച്ച് പ്രിയന്റെ പോസ്റ്റ് വന്നിരിക്കുന്നത്
Content Highlights: priyadarshan director says stop criticising narendra modi ms dhoni world cup 2019 criticism