ത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കക്കുയില്‍ ചിത്രീകരിക്കുന്ന വേളയിലാണ് മോഹന്‍ലാലിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചതെന്നും ഇപ്പോള്‍ മരയ്ക്കാരുടെ സെറ്റില്‍ വെച്ച് പത്മഭൂഷണ്‍ ലഭിച്ചത് ഏറെ ആഹ്ലാദകരമാണെന്നും പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഈ മികച്ച നേട്ടത്തിന് പ്രിയപ്പെട്ട ലാലുവിന് അഭിനന്ദനങ്ങള്‍. താങ്കള്‍ ഈ അംഗീകാരം തീര്‍ച്ചയായും അര്‍ഹിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാക്കക്കുയില്‍ ചിത്രീകരിക്കുന്ന അവസരത്തില്‍ ഹൈദരാബാദില്‍ വച്ചാണ് താങ്കള്‍ക്ക് പത്മശ്രീ ലഭിച്ച വാര്‍ത്ത നമ്മള്‍ കേള്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്ഥലത്ത് മരയ്ക്കാറിന്റെ സെറ്റില്‍ വെച്ച് പത്മഭൂഷണ്‍ ലഭിച്ച വാര്‍ത്ത നമ്മള്‍ അറിഞ്ഞു. കുട്ടിക്കാലം മുതല്‍ ഒരുമിച്ചുള്ള യാത്രയില്‍ ഇത്തരം അംഗീകാരങ്ങള്‍ തേടിയെത്തുന്നത് കാണാന്‍ നമുക്ക് സാധിക്കുന്നത് തികച്ചും ഭാഗ്യമാണ്. ഇനി മുന്‍പോട്ടുള്ള യാത്രയിലും നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെ, ഞാന്‍ ഇതിനെല്ലാം ദൈവത്തോട് നന്ദി പറയുന്നു- പ്രിയദര്‍ശന്‍ കുറിച്ചു.

പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. 

അഞ്ച് മലയാളികള്‍ക്കാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മോഹന്‍ലാലിനെ കൂടാതെ ഐഎസ്ആര്‍ഒ മുന്‍ ശാസത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ കെ ജി ജയന്‍, പുരാവസ്തു വിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനന്ദ എന്നിവരാണ് ഇത്തവണ കേരളത്തിന്റെ പത്മതിളക്കങ്ങളായത്.

Content Highlights: priyadarshan congratulates mohanlal for winning padmabhooshan kunjali marakkar movie set