പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശനും ഗായിക ചിത്രയും. വിളക്ക് തെളിയിച്ചതു കൊണ്ട് വൈറസ് നശിക്കില്ല, പക്ഷേ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ അവസരത്തില്‍ മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രിയദര്‍ശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

"രാത്രി ഒന്‍പത് മണിയ്ക്ക് വിളക്ക് തെളിയിച്ചു കൊണ്ട് കോവിഡ് 19 ന് എതിരേ പോരാടനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. അത് വൈറസിനെ ഇല്ലാതാക്കില്ല. പക്ഷെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും   ഉയര്‍ത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം . ഈ അവസരത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്‌നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല..ജയ്ഹിന്ദ്."

priyan

"കോവിഡ് 19 മഹാമാരിയെ ചെറുക്കാന്‍ ഭാരതീയര്‍ ഒരുമിച്ച് ഒറ്റ മനസോടെ പൊരുതുകയാണ്. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ അഭ്യര്‍ഥന പ്രകാരം ഏപ്രില്‍ 5 ഞായറാഴ്ച്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാവിധ ആശംസകളും പിന്തുണയും നേരുന്നു. 130 കോട് ഭാരതീയരുടെയും മനസിസില്‍ പ്രതീക്ഷയുടെയും ഐക്യത്തിന്റെയും പ്രകാശം പരത്തുന്ന ഈ സദ്ദുദ്യമത്തിന് എന്റെ എല്ലാ സഹോദരീ സഹോദരന്മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു". ചിത്ര പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

നേരത്തെ നടന്‍ മമ്മൂട്ടിയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തുണ് പിന്തുണയുമായി എത്തിയിരുന്നു.ഫെയ്സ്ബുക്ക് വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു. 

Content Highlights : Priyadarshan and ks chithra supports pm modi's call to light lamps