ടൊവിനോ തോമസ് നായകനാകുന്ന ഫോറന്‍സിക് ഇഷ്ടപ്പെട്ടുവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മലയാളം കണ്ട മികച്ച സംവിധായകരില്‍ ഒരാളായ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 

'ഫോറന്‍സിക് എന്ന പുതിയ ചിത്രത്തെക്കുറിച്ച് നല്ല റിവ്യുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ആ സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ' പ്രിയദര്‍ശന്‍ കുറിച്ചു.

ടൊവിനോ ഫോറന്‍സിക് വിദഗ്ധനായെത്തുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ്  മറ്റു താരങ്ങള്‍. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്സ് ബിജോയ് സംഗീതം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവര്‍ക്കൊപ്പം രാഗം മൂവീസും രാജു മല്ല്യത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

Content Highlights : priyadarshan about forensic movie