മാണിക്യമലരായ പൂവി എന്ന ഒരു പാട്ടുകൊണ്ട് ലോകം മുഴുവന്‍ തരംഗമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍ക്കാരി. ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഒരൊറ്റ സീന്‍ കൊണ്ട് തന്റെ ജീവിതം മാറി മറിയുമെന്ന് പ്രിയയും കരുതിയില്ല. 

കണ്ണിറുക്കി കുസൃതി കാണിച്ച ഈ മിടുക്കിക്ക് ബോളിവുഡില്‍ നിന്ന് ഒരു വലിയ ആരാധകനുണ്ട്. എഴുപതുകളിലും എന്‍പതുകളിലുമെല്ലാം ഹിന്ദി സിനിമയെ അടക്കി വാണ ഋഷി കപൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രിയയോടുള്ള ആരാധന തുറന്ന് പറഞ്ഞത്.

നീ നാളത്തെ സൂപ്പര്‍താരമാകുമെന്ന് ഞാന്‍ പ്രവചിക്കുന്നു എന്ന്  പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കമായ പുഞ്ചിരിയാണ് പ്രിയയുടെ പ്രത്യേകത എന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. 'എന്ത് കൊണ്ട് നീ എന്റെ കാലത്ത് വന്നില്ല'എന്ന് തമാശരൂപേണ അദ്ദേഹം ചോദിക്കുന്നു

priya