രൊറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. പ്രിയയുടെ വൈറലായ കണ്ണിറുക്കല്‍ പ്രമുഖരുള്‍പ്പടെ പലരും കടമെടുത്തിരുന്നു. എന്നാല്‍ പ്രിയയെ പോലെ കണ്ണിറുക്കിയാല്‍ കോളേജില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യും എന്നൊരു സർക്കുലറും കണ്ടു. കോയമ്പത്തൂരിലെ വി.എല്‍.ബി. ജാനകിയമ്മാള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സർക്കുലറാണിത് എന്ന പേരിലാണ് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും കോളേജിനെതിരേ പ്രതിഷേധമുയരുകയും ചെയ്തു.

എന്നാലിപ്പോൾ ഈ വിവാദ സർക്കുലറിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഈ സര്‍ക്കുലർ വ്യാജമാണെന്നും തങ്ങൾ അത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ലെന്നും കോളേജ് അധികൃതര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

2017ല്‍ കോളേജില്‍ വിദേശ നിര്‍മിത ശീതള പാനിയങ്ങൾ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിലെ എഴുത്തു ഫോട്ടോഷോപ്പിൽ മായ്ച്ചുകളഞ്ഞാണ് വിവാദ സര്‍ക്കുലറാക്കിയത്. 

priya

ഫോട്ടോഷോപ് ചെയ്ത സര്‍ക്കുലറില്‍ പറയുന്നതിങ്ങനെ :

പ്രിയ പ്രകാശ് വാര്യരുടെ വൈറലായ കണ്ണിറുക്കല്‍ പല പെണ്‍കുട്ടികളും ക്ലാസ് മുറികളിൽ അനുകരിക്കുന്നുണ്ടെന്ന് പല അധ്യാപകരും പരാതി നല്‍കിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ക്ലാസ് മുറികളിൽ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ കുറ്റം തെളിഞ്ഞാല്‍ അവരെ ഒരു വര്‍ഷത്തേക്ക് കോളേജില്‍ നിന്നും വിലക്കുന്നതായിരിക്കും. 

vbl college
photo : BoomLive

സംഭവം വിവാദമായതോടെ സർക്കുലറിനെക്കുറിച്ചുള്ള വാർത്ത മാധ്യമം പിന്‍വലിച്ചു.

Content Highlights : priya varrier viral wink fake circular says students will be debarred imitates wink in classroom