ടി പ്രിയ വാര്യര്‍ പിന്നണി ഗാനരംഗത്തേക്ക്. രജീഷ് വിജയന്‍ നായികയായെത്തുന്ന ഫൈനല്‍സ് എന്ന സിനിമയിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തില്‍ പ്രിയയ്ക്കൊപ്പം ഡ്യുവറ്റ് പാടുന്നത് പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് 

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ അഭിനയരംഗത്തേക്കെത്തുന്നത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായതോടെ പ്രിയയും ആഗോള പ്രശസ്തിയിലേക്കുയര്‍ന്നു. ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ പരസ്യ നിർമാണരംഗത്ത് നിന്നും ബോളിവുഡില്‍ നിന്നും വരെ നിരവധി ഓഫറുകള്‍ പ്രിയയെ തേടിയെത്തി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 

ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്പോര്‍ട്സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്ന് നിര്‍മിക്കും.

Content Highlights : Priya Varrier Turns singer For Finals Movie Priya Sridevi Bungalow