അവള്‍ നമ്മുടെ പെങ്ങളൂട്ടിയല്ലേ, ട്രോളുന്നത് നിര്‍ത്തൂ; പ്രിയയ്ക്ക് ആശ്ചര്യപ്പെടുത്തുന്ന പിന്തുണ


ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രത്തിലെ മറ്റൊരു നായിക നൂറിനും ഒരു ചാനല്‍ പരിപാടിക്കിടെ പ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു.

ദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ ലോകമെമ്പാടും പ്രശസ്തയാവുകയും അതിലേറെ അളവില്‍ തന്നെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യേണ്ടി വന്ന നായികയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന മലയാളിപെണ്‍കുട്ടി. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിനിടയിലെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ടാണ് പ്രിയ പ്രശസ്തയാകുന്നത്. എന്നാല്‍ വാനോളം പുകഴ്ത്തിയ ആള്‍ക്കാര്‍ തന്നെ പ്രിയയെ താറടിച്ചു കൊണ്ടും രംഗത്ത് വന്നതും വളരെ പെട്ടെന്നായിരുന്നു.

അഡാര്‍ ലവിലെ പ്രിയയുടേതായി പുറത്തിറങ്ങുന്ന ഓരോ ടീസറിനും പാട്ടിനും ഡിസ്ലൈക്കുകള്‍ നല്‍കിയും ട്രോളുകള്‍ പുറത്തിറക്കിയുമാണ് ഇവര്‍ താരത്തോടുള്ള രോഷപ്രകടനം നടത്തിയത്. ഇതിന് പുറമെ താരം അഭിനയിച്ച പരസ്യങ്ങള്‍ക്കും നേരെയും ട്രോളുകള്‍ തിരിഞ്ഞു.

അതേസമയം അന്യഭാഷക്കാര്‍ മികച്ച പിന്തുണ താരത്തിന് നല്‍കുകയും ചെയ്തു. അതും പോരാതെ അന്യഭാഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും താഴെ കമമന്റിട്ടും ഡിസ്​ലൈക്ക് അടിച്ചും മലയാളികള്‍ രോഷം തീര്‍ത്തു.

അതിനിടയിലാണ് പ്രിയയെ നായികയാക്കി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഒരു ബോളിവുഡ് സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചത്. ശ്രീദേവി ബംഗ്ലാവെന്ന് പേരിട്ട ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും ആദ്യ ടീസറിന് നേരെയും പഴയ പോലെ തന്നെ ഡിസ്​ലൈക്ക് കാമ്പയിനും നെഗറ്റീവ് കമന്റ്‌സും ട്രോളുകളും സജീവമായി.

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ഡിസ്‌ലൈക്കുകള്‍ ലഭിക്കുന്നുണ്ടെങ്കിലും വളരെ പോസറ്റീവ് ആയ കമന്റുകളാണ് ഇതിന് താഴെ ലഭിക്കുന്നത്.

പ്രിയയുടെ അഭിനയം മെച്ചപ്പെട്ട് വരുന്നുണ്ടെന്നും ട്രോളുന്നത് അവസാനിപ്പിക്കണമെന്നും പ്രിയ വളരുന്നത് കണ്ട് അഭിമാനിക്കണമെന്നും ഇവര്‍ പറയുന്നു. പ്രിയ നമ്മുടെ പെങ്ങളൂട്ടിയാണെന്നും നമ്മള്‍ പിന്തുണയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രത്തിലെ മറ്റൊരു നായിക നൂറിനും ഒരു ചാനല്‍ പരിപാടിക്കിടെ പ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമിപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തിയിരുന്നു. റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്

ഇതിന് പിന്നാലെ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. 'നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല. ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്നമില്ല'- പ്രിയ പിന്നീട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഇതും പ്രിയയേടുള്ള പിന്തുണയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കമന്റുകളില്‍ നിന്നും മനസിലാകുന്നത്. ആരെല്ലാം തന്നെ കുറ്റം പറഞ്ഞിട്ടും ആരെയും തിരിച്ചു കുറ്റപെടുത്താന്‍ പ്രിയ പോയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights : Priya Varrier Sridevi Bungalow Teaser Postive Comments Support For Priya Varrier

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented