അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി പ്രിയ വാര്യർ. താൻ പ്രിയയുടെ ആരാധകനാണെന്ന് ഋഷി കപൂർ ഒരിക്കൽ ട്വീറ്റ് ചെയ്തത് വാർത്തയായിരുന്നു. പ്രിയയെ ആഗോള തലത്തിൽ പ്രശസ്തയാക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ​ഗാനം കാണാനിടയായ ഋഷി കപൂർ ഇങ്ങനെ ട്വീറ്റ് ചെയ്തു:

"നീ നാളത്തെ സൂപ്പര്‍താരമാകുമെന്ന് ഞാന്‍ പ്രവചിക്കുന്നു,  ആരെയും കീഴടക്കുന്ന മനോഹരവും നിഷ്‌കളങ്കമായ പുഞ്ചിരിയാണ് നിന്റെ പ്രത്യേകത. പ്രിയപ്പെട്ട പ്രിയ നിന്നെ ദൈവം അനു​ഗ്രഹിക്കട്ടെ...  'എന്ത് കൊണ്ട് നീ എന്റെ കാലത്ത് വന്നില്ല'..

ഋഷി കപൂറിന്റെ ഈ ട്വീറ്റ് പങ്കുവച്ചാണ് പ്രിയ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നത്.

"ഈ വാക്കുകൾ എനിക്കെത്ര വലുതാണെന്ന് എനിക്ക് പറയാനാവില്ല. ഈ വാക്കുകളാണ് എന്നിൽ വിശ്വസിക്കാൻ ഞാൻ മടിച്ചു നിന്നപ്പോൾ എനിക്ക് പ്രചോദനമായത്.

എന്നെന്നും ഞാൻ ഓർത്തു വയ്ക്കുന്ന ഒന്നാണിത്. അങ്ങയുടെ കാലത്ത് ഞാൻ ഉണ്ടായിരുന്നുവെങ്കിലെന്നും ഒരിക്കൽ എങ്കിലും കണ്ടുമുട്ടാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആ​ഗ്രഹിച്ചു പോവുന്നു ...അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു"

Priya

Content highlights : Priya Varrier Remembers Rishi Kapoor Who once Predicted huge stardom for her