റ്റ കണ്ണിറുക്കല്‍ കൊണ്ട് തരംഗമായ താരമാണ് പ്രിയ വാര്യര്‍. പ്രിയയുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലവ്വ് പുറത്തിറങ്ങുന്നതിന് മുമ്പേ പല ഭാഷകളില്‍ നിന്നായി നിരവധി ഓഫറുകള്‍ താരത്തെ തേടിയെത്തിയെന്നാണ് റിപ്പോര്‍ട്ടുകളുമുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ പ്രിയ ഒരു പരസ്യചിത്രത്തിന് ഒരു കോടി രൂപവാങ്ങിയെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഒരു ബ്രാന്‍ഡ് എക്‌സ്പര്‍ട്ടിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 

'കഴിഞ്ഞ വെള്ളിയാഴ്ചയോടു കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഞങ്ങള്‍ക്ക് ലഭിച്ച വിവരം അനുസരിച്ച് ഒരു കോടി രൂപയാണ് പ്രിയക്ക് പ്രതിഫലം നല്‍കിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച് വലിയ തുകയാണിത്'-റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തേ നെസ്ലേ മഞ്ചിന്റെ പരസ്യത്തില്‍ പ്രിയ അഭിനയിച്ചിരുന്നു. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് അവര്‍ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

Content Highlights: priya varrier new advertisement munch ad oru adar love omar lulu