റ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങും തരംഗമായ താരമാണ് പ്രിയ വാര്യര്‍ എന്ന മലയാളി പെണ്‍കുട്ടി. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനരംഗമാണ് സിനിമ പുറത്തിറങ്ങും മുന്‍പ് പ്രിയയെ വൈറലാക്കിയത്.  ലക്ഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരാന്‍ തുടങ്ങിയതോടെ പരസ്യ വരുമാനവും പ്രിയയെ തേടിയെത്തി. വമ്പന്‍ കമ്പനികളാണ് പ്രിയയെ തങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കാനായി ക്ഷണിച്ചിരുന്നത്. 

എന്നാല്‍ കണ്ണിറുക്കല്‍ വൈറലായെങ്കിലും അഭിനയം പ്രിയയ്ക്ക് തിരിച്ചടിയായെന്നാണ് സൂചന. പ്രിയ നായികയായി അഭിനയിച്ച ചോക്ലേറ്റ് കമ്പനിയുടെ പരസ്യം പിന്‍വലിച്ചതായാണ് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍. പ്രിയയയുടെ അഭിനയത്തിനുള്ള അതൃപ്തിയാണ് പരസ്യം പിന്‍വലിക്കാനായുള്ള കാരണമായി നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചോക്ലേറ്റിന്റെ പരസ്യത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതാണ് പരസ്യം പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Content Highlights : priya varrier munch ad withdrawn priya prakash varrier oru adar love wink girl