പ്രിയ വാര്യര്‍ നായികയായെത്തുന്ന ആദ്യ കന്നഡ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. 

"അപ്പോള്‍ ഇതാണ്...കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല". പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് പ്രിയ കുറിച്ചു. 

Priya

വി.കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രേയസ് മഞ്ജുവാണ് നായകനായെത്തുന്നത്. ചിത്രം ഒരു പ്രണയകഥയാണ് പറയുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ചിത്രം ഇറങ്ങുന്നതിന് മുന്‍പ് തന്നെ രാജ്യാന്തര തലത്തില്‍ പ്രിയ പ്രശസ്തി നേടി. ചിത്രത്തിവെ മാണിക്യമലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിനിടയിലെ കണ്ണിറുക്കുന്ന രംഗമാണ് പ്രിയയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. മലയാളിയായ പ്രശാന്ത് മാമ്പുളളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലും നായിക പ്രിയയാണ്.

Content Highlights : Priya Varrier Kannada debut Vishnupriya Official Poster VK Prakash Sreyas Manju Gopi sundar