ന്യൂഡല്‍ഹി: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ് ഐ ആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. ഇനി എവിടെയും പാട്ടിനെതിരെ കേസ്സെടുക്കരുതെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

ചിത്രത്തിലെ  മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ചാണ് ഒരു കൂട്ടം ആളുകള്‍ ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെയുമാണ് കേസില്‍ പ്രതി ചേര്‍ത്തത്. തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights : Priya varrier in supreme court oru adaar love omar lulu manikya malaraya poovi stay against FIR