ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലും ഇല്ലാതിരുന്ന പെണ്‍കുട്ടി ഇന്ത്യയിലെ സൂപ്പര്‍ താരങ്ങളെ വരെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവെഴ്‌സിന്റെ എണ്ണത്തില്‍ പിന്നിലാക്കി.

ഇപ്പോഴിതാ 7.2 മില്യണ്‍ എന്ന റെക്കോഡ് ഫോളോവേഴ്സ് ഉള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താരം ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് പ്രിയ. 

ഒരു ചെറിയ ബ്രേക്ക് എടുത്തതാണെന്നും അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തത് താത്കാലികമായാണെന്നും തിരിച്ചുവരുമെന്നും പ്രിയ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി. 

Read More: പ്രിയയുമായുള്ള അഭിമുഖം വായിക്കാം: ഞാനിപ്പോൾ എന്റെ മികച്ച പതിപ്പായി മാറി, ക്ഷമയും പക്വതയും കൈവന്നു

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2019ല്‍ റിലീസ് ചെയ്ത ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെയാണ് പ്രിയ താരമായത്.  മാണിക്യ മലരായ പൂവി എന്ന ഗാനവും അതിലെ പ്രിയയുടെ കണ്ണിറുക്കുന്ന രംഗവും കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തരംഗമായത്‌.

അതോടെ നിരവധി നേട്ടങ്ങളാണ് പ്രിയ കൈവരിച്ചത്. ഫോളോവേഴ്സിന്റെ എണ്ണത്തിൽ മാത്രമല്ല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും ഭീമൻ കമ്പനികൾ വരെ പ്രിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുള്ള പരസ്യങ്ങൾക്കായി കാത്തുനിന്നിരുന്നു.

Content Highlights : Priya Varrier Deactivates her Instagram Account with 7.2 million followers