യുവനടൻ നകുൽ തമ്പിക്ക് ജന്മദിനാശംസകൾ നേർന്ന് നടി പ്രിയ വാര്യർ. വാഹനാപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ നകുൽ ഏറെ നാളായി ചികിത്സയിലാണ്. നകുലിന്റെ തിരിച്ചുവരവിനായുള്ള പ്രാർഥനകളോടെയാണ് പ്രിയ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

"പ്രിയപ്പെട്ട നകുൽ, നിനക്കിന്ന് 21 വയസായി. എനിക്കായി എന്നും നീ നിലകൊണ്ടതിന് എങ്ങനെ നന്ദി പറഞ്ഞ് തുടങ്ങണമെന്ന് എനിക്ക് അറിയില്ല. നമ്മൾ കണ്ടുമുട്ടിയിട്ട് ഒരു വർഷമാകുന്നുവെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. സമയം പറന്നുകൊണ്ടിരിക്കുകയാണ്.

നീ വിചാരിച്ചത് പോലെയല്ല ഈ വർഷം കാര്യങ്ങൾ നടന്നത് എന്നെനിക്കറിയാം, പക്ഷേ സമയം മാറുന്നതിന് അനുസരിച്ച് എല്ലാം നേരെയാവുമെന്ന് ഞാൻ വിശ്വസിക്കുന്നു. പോയ വർഷം എന്റെ ജീവിതം നീ കുറച്ച് എളുപ്പമാക്കി അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 

ഇത് നമുക്കെല്ലാവർക്കും ഒരു ചെറിയ കാലതാമസം മാത്രമാണെന്ന് എനിക്കറിയാം. നീ എന്നത്തേക്കാളും കരുത്തനായി തിരിച്ച് വരും. ആ സമയം അടുത്തിരിക്കുന്നു. ഭാവിയിൽ നിന്റെ ഏറ്റവും മികച്ച പതിപ്പായി നീ വളരുകയും പരിണമിക്കുകയും ചെയ്യുന്നത് കാണാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നീ എന്റെ പ്രാർഥനകളിൽ എന്നുമുണ്ട്. നിന്നെ എന്നെന്നും സ്നേഹിക്കുന്നുവെന്ന് മനസിലാക്കൂ.. ശാന്തമായ ജന്മദിനം നിനക്കുണ്ടാവട്ടെ. ഇത്തവണ ആഘോളങ്ങളില്ലെങ്കിലെന്താ..അടുത്ത തവണ അടിപൊളി പാർട്ടി നടത്തി ഈ കുറവ് നികത്തുമെന്ന് ഞാൻ വാ​ക്ക് തരുന്നു. നീ കൂടെയില്ലാതെ കാഴ്ച്ചകൾ അത്ര മികച്ചതല്ല. ഒരുപാട് സ്നേഹം..." 

 
 
 
 
 
 
 
 
 
 
 
 
 

Dear Nakul, You’re 21 today.I don’t know where and how to start thanking you for being there for me.I can’t believe that it’s almost one year since we met.Time flies indeed.I know things aren’t how you imagined they would be for you this year,but I believe it’ll be better with time.You’ve made life less miserable in the past year and I can’t thank you enough for that. I know this is just a tiny delay for all of us,and you’ll emerge stronger than ever.The time is soon. I hope to see you grow and evolve as the best version of yourself in the future.You’re constantly in my prayers and know that you’re loved.Have a peaceful birthday.So what if it’s less loud,I promise we’ll party hard and compensate for it next year! The sight is not so gold anymore without you around,it’s just brown these days. Lots of love. Yours, Pri💗

A post shared by Priya Prakash Varrier💫 (@priya.p.varrier) on

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് നകുല്‍ അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് നകുലിന് ഗുരുതര പരിക്കേറ്റത്. നകുലിനൊപ്പം ചാവടിമുക്ക് സ്വദേശി ആര്‍.കെ.ആദിത്യ എന്നയാള്‍ക്കും തലയില്‍ പരിക്കേറ്റിരുന്നു. 

തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ ഇവര്‍ നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഒരു കാറില്‍ നകുലും ആദിത്യയും മറ്റൊരു കാറില്‍ മൂന്നുപേരും യാത്രചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നകുലിനെയും ആദിത്യയെയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നകുലിന്റെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് താരങ്ങളായ അഹാന , സാനിയ എന്നിവർ രം​ഗത്തെത്തിയിരുന്നു.   റിയാലിറ്റി നൃത്തപരിപാടിയിലൂടെ പ്രശസ്തനായ നകുല്‍ തമ്പി പതിനെട്ടാം പടിയിലൂടെയാണ് സിനിമയിലെത്തുന്നത്. 

Content Highlights : Priya varrier birthday wishes to nakul thampi