ൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ റെക്കോഡ് സ്വന്തമാക്കിയ മലയാളി താരമാണ് പ്രിയ പ്രകാശ് വാര്യർ. സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് പോലും ഇല്ലാതിരുന്ന പെൺകുട്ടി ഇന്ത്യയിലെ സൂപ്പർ താരങ്ങളെ വരെ ഇൻസ്റ്റഗ്രാമിൽ ഫോളോവെഴ്‌സിന്റെ എണ്ണത്തിൽ പിന്നിലാക്കി.

7.2 മില്യൺ എന്ന റെക്കോഡ് ഫോളോവേഴ്സ് ഉള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്  ഡീആക്ടിവേറ്റ് ചെയ്താണ് പ്രിയ ആരാധകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ  വീണ്ടും ഇൻസ്റ്റാ​ഗ്രാമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം എന്തുകൊണ്ടാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ നിന്നും ഇടവേളയെടുത്തതെന്ന് വ്യക്തമാക്കിയത്. 

പ്രിയയുടെ വാക്കുകൾ : 

ഇതിൽ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ . അതല്ലാതെ വലിയ കാര്യങ്ങൾ ഒന്നും തന്നെ ഇതിന് പിന്നിൽ ഉണ്ടായിരുന്നില്ല. ഈ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന നേരത്ത് പ്രിയ എന്തിന് ഇങ്ങനെ ചെയ്തു എന്ന് പലരും ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്റെ മനശാന്തിയും മാനസികാരോ​ഗ്യവുമാണ് എനിക്ക് മുഖ്യം. ഞാൻ ചെയ്തതിൽ ഒരു ലോജിക്കുമില്ലെന്ന് കരുതുന്നുണ്ടെങ്കിലും ശരി ഈ കഴിഞ്ഞ രണ്ടാഴ്ച്ചകാലവും ഞാൻ വളരെയധികം സമാധാനത്തിലാണ് ജീവിച്ചത്. എനിക്കറിയാം ഞാൻ ഒരുപാട് നാൾ ഇൻസ്റ്റാ​ഗ്രാമിൽ നിന്നും ഇടവേള എടുത്തിട്ടില്ല കാരണം ഇതെനിക്ക് ഒരു പ്രൊഫഷണൽ സ്പേസ് കൂടിയാണ്. 

പക്ഷേ ചെറിയ ഇടവേളയായിരുന്നുവെങ്കിൽ പോലും ഞാനത് ഒരുപാട് ആസ്വദിച്ചു. സത്യത്തിൽ മന:സമാധാനത്തിലായിരുന്നു. സോഷ്യൽമീഡിയ എന്നെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ ഒരിടയ്ക്ക് വച്ച് അതെന്നെ ബാധിക്കാൻ തുടങ്ങി. ലൈക്കുകൾ, ഫോളോവേഴ്സ് എല്ലാം. ഞാൻ വല്ലാത്ത സമ്മർദ്ദത്തിന് അടിപ്പെട്ട പോലെ തോന്നി. ഇതിൽ നിന്ന് ഇടവേള എടുക്കുന്നതാണ് ഏറ്റവും മികച്ച പരിഹാരമെന്ന് ഞാൻ മനസിലാക്കി.

എൻറെ സ്വന്തം അക്കൗണ്ട് ഞാൻ ഡീ ആക്ടിവേറ്റ് ചെയ്തതിന് പല കഥകളും ട്രോളുകളും മീമുകളും പ്രചരിച്ചു. എന്തിന് ഇത് വലിയ കാര്യമാക്കുന്നു എന്നറിയില്ല. ഭാവിയിലും ഇടവേളയെടുക്കാൻ തോന്നിയാൽ  ഞാൻ അത് ചെയ്യും അതെൻറെ  സ്വാതന്ത്യ്രമാണ്.ട്രോളുകൾ കാരണമാണ് ഞാൻ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്ന് പലരും പറഞ്ഞു. ട്രോളുകളൾ  എനിക്ക് പരിചിതമാണ്, പിന്നെന്തിന് ഞാനത് നിർത്തണം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier💫 (@priya.p.varrier) on

ആരോഗ്യകരമായ ട്രോളുകൾ എന്നും ഞാൻ സ്വീകരിച്ചിട്ടുണ്ട്. പതിനെട്ട് വയസിലാണ് ഞാൻ സിനിമയിലെത്തിയത്. ഇപ്പോഴെനിക്ക് ഇരുപത് വയസ്. ഒരാളുടെ പരിണാമം സംഭവിക്കുന്ന വയസാണ് ഇത്. ഈ രണ്ട് വർഷത്തിനുള്ളിൽ എനിക്ക് നേരെയുണ്ടായ എല്ലാ ട്രോളുകളോടും നെഗറ്റീവിറ്റികളോടും എനിക്ക് നന്ദിയുണ്ട്. അതെന്നെ പല രീതിയിൽ സഹായിച്ചിട്ടുണ്ട്. എന്നെ മികച്ച വ്യക്തിയാക്കാൻ സഹായിച്ചിട്ടുണ്ട്. 

പക്ഷേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഞാനിത് ചെയ്തതെന്ന് പലരും പറ‍ഞ്ഞു കേട്ടു. ആളുകൾ സ്വന്തം ജീവന് വേണ്ടി പേരാടുന്ന സമയത്ത് ആർക്കാണ് പബ്ലിസിറ്റി വേണ്ടത്.  ആ കമൻറ് എന്നെ ഏറെ വേദനിപ്പിച്ചു. എല്ലാം പഴയപോലെയാകാനാണ് ഓരോരുത്തരും പ്രാർഥിക്കുന്നത്. മനുഷ്യരാണ് ഞങ്ങളും എന്ന് പരിഗണിക്കുക. 

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഞാനെൻറെ വീടിനകത്താണ് കഴിച്ചു കൂട്ടിയത്. മറ്റു പലരെയും പോലെ ഞാനും എൻറെ ചിന്തകളുമായുള്ള ഏറ്റുമുട്ടലിലായിരുന്നു. എന്തായിരിക്കും എൻറെ ഭാവി, എൻറെ കരിയർ എന്നുള്ള ചിന്തകൾ, എൻറെ വ്യക്തിപരമായ പ്രശ്നങ്ങൾ. അതുകൊണ്ട് ഇത്തരം വേദനിപ്പിക്കുന്ന കമൻറുകൾ പ്രയാസമാണ്. കരിയറിലെ എൻറെ തുടക്കമേ ആയിട്ടുള്ളൂ. പല നെഗറ്റീവിറ്റികളും എന്നെ തേടി എത്തി. പോസിറ്റീവ് വശങ്ങൾ ഞാൻ കാണാൻ ശ്രമിച്ചാലും ചിലപ്പോഴൊക്കെ ഈ നെഗറ്റീവിറ്റി മുറിവേൽപ്പിക്കും. അതുകൊണ്ട് ഇനിയൊരിക്കേ കമൻറ് ചെയ്യുമ്പോൾ ദയവായി രണ്ടാമതൊന്ന് ചിന്തിക്കുക

Content Highlights : Priya Varrier Back To Instagram, Priya On trolls