ആപ്പിൾ എന്ന ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ. പ്രിയ എസ്. പിള്ള
ലണ്ടൻ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവൽ യു.കെ (EFFUK) യിൽ മലയാള ഹ്രസ്വ ചിത്രമായ 'ആപ്പിളി ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്കാരം. മലയാളിയായ പ്രിയ എസ് പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രിയയുടെ ആദ്യ ഹ്രസ്വ ചിത്രമാണ് ആപ്പിൾ. ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ 'വാഫ്റ്റ് ' എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് 'ആപ്പിൾ' സംവിധാനം ചെയ്തിരിക്കുന്നത്.
കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിർവ്വഹിക്കുന്നത്. ഇത്തവണത്തെ മേളയിൽ പുരസ്കാരം നേടിയ രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് 'ആപ്പിൾ'. മുഹമ്മദ് അഫ്താബാണ് ഛായാഗ്രഹണം. 45 ദിവസത്തെ ഇടവേളകളിൽ നടത്തുന്ന ഓൺലൈൻ ഫിലിം ഫെസ്റ്റിവലാണ് യൂറോപ്പ് ഫിലിംഫെസ്റ്റിവൽ യുകെ (EFFUK).
'ആപ്പിൾ' എന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുനിൽകുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Priya S Pillai editor bags award in Europe Film Festival, Apple Short Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..