വിവാഹമോചിതരായി ഏഴ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നുചേരാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനുമാണ്. സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഇത്തരത്തിൽ വാർത്ത പ്രചരിക്കാനുള്ള കാരണം.22ാം വിവാഹ വാർഷിക ദിനത്തിലാണ് പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചത്.

‘ ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’ .-പ്രിയ രാമനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിത്ത് കുറിക്കുന്നു.

1999ൽ പുറത്തിറങ്ങിയ നേസം പുതുസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. എന്നാൽ 2014 ൽ ഇരുവരും വിവാഹമോചിതരാവുകയും രണ്ട് ആൺമക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയും ചെയ്തു.

പിന്നീട് രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ ഇവർ വിവാഹമോചനം നേടി.

content highlights : priya raman and ranjith get back together after 7 years of divorce