കുറിച്ച് വച്ചോളൂ, പ്രിയ ഒരിക്കല്‍ സൂപ്പര്‍താരമാകും; ശത്രുഘ്‌നന്‍ സിന്‍ഹ


ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണ്.

പ്രിയ പ്രകാശ് വാര്യര്‍ ഒരു സൂപ്പര്‍താരമാകുമെന്ന് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.

ഒരു കണ്ണുചിമ്മൽ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയോടുള്ള ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കലും അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ'- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണ്. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. ഒരു സിനിമാ നടിയുടെ വേഷത്തിലാണ് പ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ചൂടുപിടിച്ചിരിക്കുകയാണ്.

അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights:Priya Prakash Varrier would become super star shatrughan sinha oru adaar love sridevi bungalow

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented