ണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രം സിംബയില്‍ പ്രിയ വാര്യര്‍ നായികയായെത്തുന്നുവെന്ന് റിപ്പോർട്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ഒരു കണ്ണു ചിമ്മലിന്റെ പേരിൽ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രിയയുടെ ഭാവപ്രകടനങ്ങൾ ഇന്ത്യയും കടന്ന് ഓസ്ക്കർ വേദിയിൽ വരെയെത്തി.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്. ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിംബയിൽ രണ്‍വീര്‍ പോലീസ് വേഷത്തിലാണ് എത്തുന്നത്. ഈ വര്‍ഷം അവസാനം ചിത്രം പുറത്തിറങ്ങും.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിയുടെ വിജത്തിന്റെ സന്തോഷത്തിലാണ് രണ്‍വീർ ഇപ്പോള്‍. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷത്തിലാണ് രണ്‍വീര്‍ എത്തിയത്. ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ പ്രതിനായക വേഷമാണിത്. 

Content Highlights: Priya Prakash Varrier to be Ranveer Singh's leading lady in simmba