ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പ് ലവ്വേഴ്സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'അരേരേ പിള്ളേ' എന്ന് തുടങ്ങുന്ന ഗാനത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിനകരും ഹരിണിയും ചേര്‍ന്നാണ്
മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഗാനങ്ങള്ക്കെതിരേ ഡിസ്ലൈക്ക് കാമ്പയിനും നായിക പ്രിയയ്ക്കെതിരെ ഹേറ്റ് കമന്റുകളും സജീവമായിരുന്നു. എന്നാല്‍ അന്യഭാഷകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും നായിക പ്രിയയ്ക്കും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ ഗാനത്തിന് താഴെ വരുന്ന കമന്റുകളില്‍ വിമര്‍ശനങ്ങളേറെയും മലയാളികളുടേതാണെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ചിത്രത്തിലെ ഏറ്റവുമധികം ഡിസ്ലൈക്ക് കാമ്പയിന് നടന്ന 'ഫ്രീക് പെണ്ണെ' എന്ന് തുടങ്ങുന്ന ഗാനം തെലുങ്കില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കാത്തത് പേടി കൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍, പേടിയല്ല, മലയാളികളെ പോലെ അസൂയ ഉള്ളവര്‍ വേറെ ഒരിടത്തും ഇല്ലാത്തത് കൊണ്ടാണെന്നാണ് ആരാധകര്‍ മറുപടി നല്‍കുന്നത്.
തെലുങ്കിന് പുറമെ തമിഴിലും കന്നഡത്തിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രം ഫെബ്രുവരി പതിനാലിന് തിയേറ്ററുകളില്‍ എത്തും.
Content Highlights : Priya Prakash Varrier Lovers Day Movie Song Support Omar Lulu Oru Adaar Love Songs