പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായെത്തുന്ന രണത്തിന്റെ ട്രെയിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കട്ടക്കലിപ്പിലുള്ള നായകവേഷമാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത് എന്നതാണ് ട്രെയിലറില്‍ നിന്നുള്ള സൂചനകള്‍. 

ഇപ്പോഴിതാ ടീസറിനെ അനുകരിച്ച് സുനില്‍ ഗോഡ്‌സണ്‍ ഇറക്കിയ സ്പൂഫ് വീഡിയോയും തരംഗമാകുന്നു. തന്നെപ്പോലും ചിരിപ്പിച്ച വീഡിയോ പൃഥ്വി തന്നെ ആരാധകരുമായി പങ്കുവയ്ച്ചിരിക്കുകയാണ്.  

നവാഗതനായ നിര്‍മല്‍ സഹദേവ് ഒരുക്കുന്ന ഈ ചിത്രം ക്രൈംത്രില്ലറാണ്. ജിഗ്മി ടെന്‍സിങ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജായ് ആണ് സംഗീതം. വിദേശത്ത് ചിത്രീകരിച്ചിരുന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

Content Highlights: Prithviraj Sukumaran, Ranam teaser