കര്‍ണനുശേഷം പൃഥ്വിരാജ് വേഷമിടുന്ന ചരിത്ര കഥാപാത്രമായ വേലുത്തമ്പി ദളവയ്ക്ക് തിരക്കഥ ഒരുക്കുന്നത് രഞ്ജി പണിക്കര്‍. വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ചിത്രത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ രഞ്ജി പണിക്കരോ വിജി തമ്പിയോ തയ്യാറായിട്ടില്ല. 2010ലാണ് വിജി തമ്പി ഈ ചിത്രം പ്രഖ്യാപിച്ചത്. എം. രഞ്ജിത്താണ് വന്‍ തുക ചിലവ് പ്രതീക്ഷിക്കുന്ന ചിത്രം നിര്‍മിക്കുന്നത്.