പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രൻ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന " ഭ്രമം " എന്ന ചിത്രത്തിന് ചിത്രീകരണം ഫോർട്ട് കൊച്ചിയിൽ ആരംഭിച്ചു.

എ പി ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ശങ്കർ, ജഗദീഷ്, സുധീർ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യഎന്നിവരുംഅഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ശരത് ബാലൻ എഴുതുന്നു.

ലെെൻ പ്രൊഡ്യുസർ-ബാദുഷ എൻ എം, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, സംഗീതസംവിധാനം- ജാക്സ് ബിജോയ്,കല-ദിലീപ് നാഥ്,കോസ്റ്റ്യൂം ഡിസെെനർ-അക്ഷയ പ്രേമനാഥ്,അസ്സോസിയേറ്റ് ഡയറക്ടർ- ജിത്തു അഷ്റഫ്, സൂപ്പർവൈസിങ് പ്രൊഡ്യൂസർ- അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ, സ്റ്റീൽസ്-ബിജിത് ധർമ്മടം, മേക്കപ്പ്-റോണക്സ് സേവ്യർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഓപ്പൺ ബുക്ക് പ്രൊഡക്ഷൻ, ടൈറ്റിൽ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷെെൻ,പ്രൊഡക്ഷൻ മാനേജർ-പ്രിൻസ്,വാട്ട്സൺ,
വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Prithviraj Unni Mukundan Mamtha Mohandas Movie Bramam directed by Ravi K chandran