സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന് ശേഷം പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മുന്നേ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബ്രോ ഡാഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, മീന, കനിഹ, മുരളി ​ഗോപി, സൗബിൻ, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു.

ശ്രീജിത്ത് എന്നും ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം. അഭിനന്ദൻ രാമാനുജം ഛായഗ്രഹണം നിർവഹിക്കുന്നു. ദീപക് ദേവാണ് സംഗീതം. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്‍ക്കൽ. എം ആർ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

content highlights : prithviraj to direct mohanlal again bro daddy rolling soon kalyani meena kaniha