മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് | Photo: Muralikrishnan B, Sidheekul Akber
ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന മാസ് ചിത്രം കടുവയ്ക്ക് വന്‍ വരവേല്‍പ്പാണ് ജനങ്ങള്‍ നല്‍കിയത്. അന്ന് പ്രേക്ഷകർക്കിടയിൽ ചർച്ചയായ കഥാപാത്രമായിരുന്നു കടുവാക്കുന്നേൽ കുര്യാച്ചന്റെ പിതാവായ കോരുത് മാപ്പിള. സിനിമ ഇറങ്ങിയതില്‍ പിന്നെ പ്രേക്ഷകരില്‍ നിന്നും കോരുത് മാപ്പിളയെ കേന്ദ്ര കഥാപാത്രമായൊരു സിനിമ എന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. അത്രയേറെ സ്വീകാര്യതയാണ് ഒരു സീനില്‍ പോലും വരാത്ത ആ കഥാപാത്രത്തിന് ലഭിച്ചത്.
ആ കഥാപാത്രത്തിന് പ്രാധാന്യം നൽകി ഒരു സിനിമ വരികയാണെങ്കിൽ ആരായിരിക്കും കോരുത് മാപ്പിളയെ അവതരിപ്പിക്കുകയെന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലോ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ആ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വി കടുവ സിനിമയുടെ വിജയാഘോഷവേളയില്‍ വ്യക്തമാക്കി. അവര്‍ സമ്മതിക്കാത്തപക്ഷം താന്‍ നേരിട്ടിറങ്ങുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
കൊമേഴ്സ്യല്‍ സിനിമകള്‍ ഇല്ലാത്ത സമയമായിരുന്നു അത്. ഈ ശ്രേണിയില്‍ കേട്ട ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥയായിരുന്നു കടുവയുടേതെന്നും പൃഥ്വിരാജ് പറഞ്ഞു.
മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിച്ച കടുവ വലിയ വിജയമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ജിനു.വി എബ്രഹാമിന്റേതായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജവും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമായിരുന്നു.
Content Highlights: prithviraj talks about the character koruth mappila at kaduva movie celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..