പ്രിയ താരം പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാം പിറന്നാള്‍. 'എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി'-പൃഥ്വിരാജ് കുറിച്ചു.

prithvi

 

മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. മകളുടെ മുഖം കാണിക്കുന്ന ചിത്രം  ഒരു ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിടുന്നത്.

prithvi

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികള്‍ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കു വയ്ക്കാറുള്ളൂ. സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെ മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും കുഞ്ഞിന്റെ മുഖം കാണിക്കാറില്ലായിരുന്നു.

prithvi

 

അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

prithviraj supriya daughter alankritha fourth birthday prithviraj daughter picture