പൃഥ്വിരാജിനെ ഒതുക്കിയപ്പോള്‍ രക്ഷക്കെത്തിയത് വിനയന്‍: മല്ലിക സുകുമാരന്‍


വിനയന്‍ സാര്‍ ഇല്ലെങ്കില്‍ ഇന്ദ്രജിത്ത് അമേരിക്കയിലെ ഏതെങ്കിലും സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്‌തേനെ, പൃഥ്വിരാജ് ഓസ്‌ട്രേയിലയ്ക്കും പോയേനെ.

വിനയന്‍ ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നടി മല്ലിക സുകുമാരന്‍. തന്റെ ഭര്‍ത്താവ് സുകുമാരന് ഉണ്ടായതിന് സമാനമായ അനുഭവങ്ങള്‍ സിനിമയില്‍ പൃഥ്വിരാജിന് ഉണ്ടായപ്പോള്‍ തക്ക സമയത്ത് ഒരു സിനിമ നല്‍കി പൃഥ്വിയെ തിരിച്ചുകൊണ്ടുവന്നത് വിനയനാണെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിന്റെ പൂജാവേളയിലായിരുന്നു മല്ലിക മനസ് തുറന്നത്.

മല്ലിക സുകുമാരന്റെ പ്രസംഗത്തിലെ പ്രസ്‌കതഭാഗങ്ങള്‍

വിനയന്‍ സാറിനെ അറിയിക്കാതെയാണ് ഞാന്‍ ഇവിടെ വന്നത്. അദ്ദേഹത്തിന് സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി. 'ഞാനിവിടെ വരാന്‍ രണ്ട് കാരണങ്ങളുണ്ട്. എന്റെ മക്കളുടെ ജീവിതത്തിലെ രണ്ട് പ്രധാനസന്ദര്‍ഭങ്ങളില്‍ അവരെ കൈ പിടിച്ച് മുന്നോട്ട് നയിച്ചത് വിനയന്‍ സാര്‍ ആണ്. ഒന്ന് എന്റെ മൂത്തമകന്‍ ഇന്ദ്രജിത്തിനെ നടനാക്കി മാറ്റിയത് വിനയന്റെ സിനിമകളാണ്.

ഒരു പ്രത്യേകഘട്ടത്തില്‍ സുകുമാരനില്‍ തുടങ്ങിയ വനവാസം പൃഥ്വിരാജിലേയ്ക്കും പകരാന്‍ ശ്രമമുണ്ടായി. വിനയന്‍ സാറിന്റെ സിനിമയില്‍ അഭിനയിച്ചതിന് മാപ്പ് പറയണമെന്ന് അവര്‍ പറഞ്ഞു. മാപ്പ് എന്ന വാക്കു തന്നെ വേണമെന്നും ഖേദം എന്നുപോരെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. മൂന്ന് മാസം ഒതുക്കിയിരുത്തിയതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ അത്ഭുതദ്വീപ് സിനിയിലൂടെ പൃഥ്വിരാജ് മടങ്ങിയെത്തി.

പ്രതിസന്ധി ഘട്ടങ്ങളില്‍ 'ഞാന്‍ തിരിച്ച് ഓസ്‌ട്രേലിയയിലേക്ക് പൊയ്‌ക്കോട്ടെ അമ്മേ' എന്ന് പൃഥ്വിരാജ് ചോദിച്ചപ്പോള്‍, ഞാന്‍ ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ.'നീ ഓറിയന്റേഷന്‍ കോഴ്‌സ് മുടക്കി സിനിമയില്‍ അഭിനയിച്ചത് ഇവിടെ തുടര്‍ന്ന് നില്‍ക്കണമെന്ന ആഗ്രഹത്തിലാണോ അതോ വെറുതെ വന്നു തിരിച്ചുപോകുവാനാണോ' എന്ന്. വന്നത് നില്‍ക്കാന്‍ തന്നെയാണെന്ന് പൃഥ്വി പറഞ്ഞു. അങ്ങനെയെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് ഞാനും പറഞ്ഞു. ആ വാക്കുകള്‍ എന്റെ മകന് ഒരു ധൈര്യം നല്‍കിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ സമയത്താണ് വിനയന്‍ സാര്‍ അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ പൃഥ്വിയെ വീണ്ടും സിനിമാരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് പൃഥ്വിരാജിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വിനയന്‍ സാര്‍ ഇല്ലെങ്കില്‍ ഇന്ദ്രജിത്ത് അമേരിക്കയിലെ ഏതെങ്കിലും സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്‌തേനെ, പൃഥ്വിരാജ് ഓസ്‌ട്രേയിലയ്ക്കും പോയേനെ. അങ്ങനെയുള്ളവര്‍ക്ക് ശത്രുതയും കൂടും. എന്നാല്‍ അതില്‍ നിന്നെല്ലാം വിജയശ്രീലാളിതനായി അദ്ദേഹം തിരിച്ചുവരുമെന്നത് ഉറപ്പാണ്. മറ്റൊരാളെ വേദനിപ്പിക്കാനോ അവരുടെ ജീവിതം അവസാനിപ്പിക്കാനോ നമ്മള്‍ ശ്രമിക്കാറില്ല. നമ്മള്‍ സത്യത്തിന് വേണ്ടി പോരാടുന്നവരാണ്. എന്റെ മക്കള്‍ക്കും ഞാന്‍ അത് തന്നെയാണ് പറഞ്ഞു കൊടുത്തിട്ടുള്ളത്. ദൈവത്തിന് മാത്രമേ ഒരാളെ ശിക്ഷിക്കാനും രക്ഷിക്കാനും അധികാരമുള്ളൂ. നമ്മള്‍ അതിന് ശ്രമിച്ചാല്‍ അതിനുള്ള ശിക്ഷ നമ്മള്‍ തന്നെ ഏറ്റുവാങ്ങും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ചുമ്മാതെ സംസാരിച്ചിട്ട് കാര്യമില്ല. ഒരിക്കല്‍ ടി.എന്‍ ശേഷന്‍ എന്നോട് പറഞ്ഞിട്ടുണ്ട് സഹിഷ്ണുത പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന്. അത് സ്വയം പഠിക്കേണ്ടതാണെന്ന്- മല്ലിക സുകുമാരന്‍ പറഞ്ഞു.

Content Highlights: Prithviraj Sukumaran, Vinayan, Mallika Sukumaran, Chalakudykkaran Changathi movie, Kalabhavan Mani

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented