കൾ അലംകൃതയ്ക്ക്  പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ് സുകുമാരൻ. അല്ലി എന്ന് വിളിക്കുന്ന അലംകൃതയുടെ ആറാം പിറന്നാളാണിന്ന്. 

''എന്റെ സൂര്യപ്രകാശത്തിനു ജന്മദിനാശംസകൾ, നീ ഇത്ര വേ​ഗം വളരരുതെന്ന് എന്നിലെ ഒരു ഭാഗം ആഗ്രഹിക്കുന്നു. പക്ഷേ, എന്നിലെ മറ്റൊരു ഭാഗം നിന്റെ വളർച്ചയെ ആകാംക്ഷയോടെ നോക്കികാണുന്നു! നീ ആശ്ചര്യം നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെ പോലെ ലോകത്തെ സ്നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു! ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ...''- പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും അല്ലിയ്ക്ക് ആശംസകൾ നേർന്നു.

Happy birthday sunshine! You will forever be Daada’s and Mamma’s biggest joy and brightest light. A part of me wishes...

Posted by Prithviraj Sukumaran on Monday, 7 September 2020

Content Highlights: Prithviraj Sukumaran Supriya Menon daughter Alankrita's Birthday