വിവാഹവാർഷികം ആഘോഷിച്ച് നടൻ പൃഥ്വിരാജും ഭാര്യയും മാധ്യമപ്രവർത്തകയും നിർമാതാവുമായ സുപ്രിയ മേനോനും.  ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടി വരികയും തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയും ചെയ്തിരിക്കുകയാണ്. അകലെയാണെങ്കിൽ ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും ഫെയ്സ്ബുക്കിൽ കുറിച്ചു.

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകൾ.

പൃഥ്വിരാജിനൊപ്പം സിനിമാരം​ഗത്ത് സജീവമാണ് സുപ്രിയയിപ്പോൾ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന നിർമാണ് കമ്പനിയുടെ ചുമതല വഹിക്കുന്നത് സുപ്രിയയാണ്. 

Content Highlights: prithviraj sukumaran and supriya menon celebrate 9th wedding anniversary,  aadujeevitham, Covid 19, Corona Outbreak, Lock down, Jordan