ടെലിവിഷന്‍ അവതാകരനായി ശ്രദ്ധ നേടിയ ജി.എസ് പ്രദീപ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്. സ്വര്‍ണ മത്സ്യങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്.

സ്‌കൂള്‍ കാലഘട്ടത്തില്‍ ജി.എസ് പ്രദീപ് എഴുതിയ നാടകം താന്‍ സംവിധാനം ചെയ്ത അനുഭവവും ഇതോടൊപ്പം പൃഥ്വിരാജ് പങ്കുവച്ചു.

പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

11-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജീവിതത്തില്‍ ആദ്യമായി സംവിധാന രംഗത്ത് ഞാന്‍ കൈവയ്ക്കുന്നത്. ഒരു നാടകത്തിന് വേണ്ടിയായിരുന്നു അത്. ഇംഗ്ലീഷ് കൃതികളെ അടിസ്ഥാനമാക്കി ഒരു നാടകം ഒരുക്കുന്ന സാമ്പ്രദായിക ശൈലിയെ വിട്ട് മലയാളത്തില്‍ തന്നെ ഒരു നാടകം ഒരുക്കണമെന്ന് ഞാനും എന്റെ സുഹൃത്തും തീരുമാനിച്ചു. 'അവന്‍ ദേവദത്തന്‍' എന്നായിരുന്നു ആ നാടകത്തിന്റെ പേര്. അഭിനേതാക്കള്‍ക്ക് പറയാന്‍ മികച്ച സംഭാഷണങ്ങള്‍ ആ നാടകത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അന്നവിടെ വായിച്ചത്, സംവിധാനം പൃഥ്വിരാജ്,  കഥ, തിരക്കഥ, സംഭാഷണം ജി.എസ് പ്രദീപ് എന്നായിരുന്നു. എനിക്ക് മുന്‍പേ പ്രദീപ് ജി.എസ് ആദ്യ ചിത്രം സംവിധാനം ചെയ്തു. ഞാന്‍ വളരെ സന്തോഷത്തിലാണ്. പ്രദീപിനും സ്വര്‍ണമത്സ്യങ്ങളുടെ ടീമിനും ആശംസകള്‍- പൃഥ്വിരാജ് കുറിച്ചു.

Content Highlights: prithviraj sukumaran shares teaser of swarna mathyasagal, gs pradeep, and memory of school play