വെബ് സീരീസുകൾ നിർമിക്കാനും അഭിനയിക്കാനും ഒരുപാട് ക്ഷണങ്ങൾ വരുന്നുണ്ട് -പൃഥ്വിരാജ്


കലാമൂല്യമുള്ള സിനിമകളുടെ നിർമാണ കേന്ദ്രം എന്നതിനൊപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന മാസ് സിനിമകളും ഇവിടെയുണ്ടാകണം. ‌

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘കടുവ’യിലെ നായകൻ പൃഥ്വിരാജ് കൊച്ചിയിൽ പത്രസമ്മേളനത്തിനിടയിൽ | ഫോട്ടോ: https://www.facebook.com/PrithvirajSukumaran

കൊച്ചി: മലയാള സിനിമയുടെ നിർമിതി ബഹുഭാഷകളിലേക്കു മാറേണ്ട കാലമാണിതെന്നു നടൻ പൃഥ്വിരാജ്. പാൻ ഇന്ത്യൻ ചിന്തകൾ മലയാള സിനിമയിലുണ്ടാകണം. കലാമൂല്യമുള്ള സിനിമകളുടെ നിർമാണ കേന്ദ്രം എന്നതിനൊപ്പം പ്രേക്ഷകർ ആഗ്രഹിക്കുന്ന മാസ് സിനിമകളും ഇവിടെയുണ്ടാകണം. ‌

ഇതര ഭാഷകളിലുണ്ടാകുന്ന മികച്ച സിനിമകൾ നമ്മൾ ശ്രദ്ധിക്കുകയും കാണുകയും ചെയ്യുന്നതുപോലെ നമ്മുടെ സിനിമകൾ മറ്റു ഭാഷക്കാരും സ്വീകരിക്കുന്ന തലത്തിലേക്ക്‌ ഉയരണം. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘കടുവ’യുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

വെബ് സീരീസുകൾ നിർമിക്കാനും അതിൽ അഭിനയിക്കാനും ഒരുപാട് ക്ഷണങ്ങൾ വരുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യോഗങ്ങളിൽ യുവ നടൻമാരുടെ പങ്കാളിത്തം കുറയുന്നതിനെപ്പറ്റി അസോസിയേഷൻ ഭാരവാഹികൾ വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്നും അങ്ങനെ ഒന്നു വന്നാൽ അപ്പോൾ ആലോചിച്ച്‌ മറുപടി നൽകാമെന്നും പൃഥ്വിരാജ് പറഞ്ഞു.

കലാമൂല്യവും അർപ്പണ ബോധവും ഒരുപോലെ കൈകോർക്കുന്ന മലയാള സിനിമയിലേക്കു വരാൻ എപ്പോഴും താത്പര്യമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് പറഞ്ഞു. മലയാള സിനിമയുടെ മികവിന്റെ ഭാഗമാകാൻ കഴിയുന്നതാണ് പ്രധാനമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

‘കടുവ’യിലെ നായിക സംയുക്ത മേനോൻ, നടൻമാരായ കലാഭവൻ ഷാജോൺ, സുധീർ കരമന, അലൻസിയർ, രാഹുൽ മാധവ്, നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘കടുവ’യിലെ നായകൻ പൃഥ്വിരാജ് കൊച്ചിയിൽ പത്രസമ്മേളനത്തിനിടയിൽ. നടൻ കലാഭവൻ ഷാജോൺ സമീപം

Content Highlights: prithviraj sukumaran's kaduva movie press meet, kaduva movie, shaji kailas

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented