Prithviraj Sukumaran
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ മാപ്പ് പറയുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. നടന് പൃഥ്വിരാജ്, സംവിധായകന് ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തിനെത്തിയിരുന്നു. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മാപ്പ്, ഉള്ളില്‍ നിന്ന് കൊണ്ട് ക്ഷമ ചോദിച്ചു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാന്‍ പോകുന്നത് ന്യയീകരണമല്ല. നമ്മള് ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക എന്നതാണ് ആ സംഭാഷണം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന് ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനില്‍ ഉദ്ദേശിച്ചത്. അതിന് ശേഷം ജോസഫ്, 'അവന് എന്റെ ദിവസം നശിപ്പിച്ചു' എന്ന് പറയുന്നു. 'അങ്ങനെ പറയാന്‍ പാടില്ലായിരുന്നു' എന്ന് കുര്യച്ചന് തോന്നുന്നു. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സംവദിക്കുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ മനസ്സിലാകുന്നു, നായകന് അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാല്‍ അത് പ്രശ്നമാകുമെന്ന് തോന്നിയിരുന്നു. സിനിമയുടെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മാപ്പ് പറയുന്നത്.
ചിത്രത്തിലെ പ്രശ്നമായ ആ സംഭാഷണം മാറ്റിയെന്നും പൃഥ്വിരാജ് പറഞ്ഞു. സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായിരുന്നു. ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അതുകൊണ്ട് ഒരിക്കല്‍ കൂടി മാപ്പ് പറയുന്നു. സിനിമയ്ക്ക് പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് വേണ്ടിയും.
സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ തന്റെ സിനിമയിലുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. അതുകൊണ്ടു തന്നെ കടുവയിലെ ഈ സംഭാഷണത്തിന്റെ പേരില്‍ ഏറ്റവും വിമര്‍ശനം ഏറ്റുവാങ്ങിയതും അദ്ദേഹമായിരുന്നു. അതെക്കുറിച്ചും പൃഥ്വിരാജ് മറുപടി നല്കി. എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ശരിയും തെറ്റും അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..