പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം 9 ചരിത്രം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരേ സമയം പതിനഞ്ച് ടെലിവിഷന്‍ ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാണ് പുതിയ നേട്ടം കുറിക്കാനൊരുങ്ങുന്നത്. ജനുവരി 9ാം തിയതി രാത്രി 9 മണിക്ക് ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.

പൃഥ്വിരാജ് തന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് ഇത്തരത്തില്‍ ടെലിവിഷന്‍ വഴിയുള്ള ട്രെയ്‌ലര്‍ റിലീസിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേര്‍ അഭിപ്രായവുമായി രംഗത്ത് വന്നു.

ജനൂസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോണി പിക്‌ച്ചേഴ്‌സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി  നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

prithviraj

Content Highlights: Prithviraj sukumaran new movie 9, prithviraj In a scientist role, mamtha mohandas, wamikha gabbi, prakash raj