‘തീർപ്പി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: www.facebook.com/PrithvirajSukumaran
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീർപ്പി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീർപ്പ്’... എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈൻ.
തോക്കുമായി നിൽക്കുന്ന പൃഥ്വിയും പിന്നിലായി സിദ്ദിഖിനെയും ഇന്ദ്രജിത്തിനെയും പോസ്റ്ററിൽ കാണാം. വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് പോസ്റ്ററിൽ മുഖമുള്ള മറ്റ് താരങ്ങൾ.
കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീർപ്പ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
സുനിൽ കെ.എസ്. ആണ് ഛായാഗ്രഹണം. മുരളി ഗോപി തന്നെയാണ് ഗാനരചനയും സംഗീതസംവിധാനവും. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം.
കോവിഡ് പ്രോട്ടോക്കോളുകൾ പൂർത്തിയാക്കി 48 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം അണിയറ പ്രവർത്തകർ പൂർത്തിയാക്കിയത്. സിനിമയുടെ റിലീസ് തിയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Content Highlights: Theerppu Movie, Prithviraj Sukumaran, Murali Gopy, Rathish Ambat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..