കടുവ ട്രൈബ്യൂട്ട് വീഡിയോയിൽ നിന്ന്
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിന്റെ ടീസറിന് ട്രൈബ്യൂട്ട് വീഡിയോയുമായി ഒരുപറ്റം ചെറുപ്പക്കാർ. കടുവയുടെ രണ്ടാം ടീസർ പുനരാവിഷ്കരിച്ചിരിക്കുകയാണ് ക്രിയേറ്റീവ് സ്റ്റുഡിയോ എന്റർടെയിൻമെന്റ്സ് തിരുവനന്തപുരം.
അഭിജിത് എം നായരാണ് വീഡിയോയുടെ സംവിധാനം. രൂപിൻ ജോൺ എബ്രഹാം ഛായാഗ്രഹണവും ശ്രീരാജ് എസ്.ആർ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. രാഹുൽ എസ്.ആർ, വിഷ്ണു കുമാർ പി, പ്രദീപ് കുമാർ എസ്, ജിത്തു അജിത്, വൈഷ്ണവ് എസ്, അർജുൻ എസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. പൊഫാക്റ്റിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.
സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
അഭിനന്ദ് രാമാനുജം ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. കനൽ കണ്ണൻ, മാഫിയാ ശശി എന്നിവരാണ് സംഘട്ടന സംവിധാനം. എഡിറ്റിങ് ഷമീർ മുഹമ്മദ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈ മാസം 30-ന് കടുവ തിയേറ്ററുകളിലെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..