പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ആണ്‍കുട്ടിയെ തേടുന്നു. 12-15 വയസ്സ് പ്രായമുള്ള കുട്ടിയെയാണ് വേണ്ടത്. ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കാനാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയും ലിറ്റില്‍ ഫിലിംസ് ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.