കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ കോവിഡ് പരിശോധനാഫലം ​നെ​ഗറ്റീവായി. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇനിയും ഒരാഴ്ച കൂടി സമ്പർക്കവിലക്കിൽ തന്നെ തുടരുമെന്ന് പൃഥ്വി ഫെയ്സ്ബുക്കിൽ കുറിച്ചു. 

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു.

പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്. 

Content Highlights: Prithviraj Sukumaran health update, Covid 19 Antigen test is negative