ന്ദനത്തിലൂടെ മലയാളിത്തമുള്ള നായകനടനായി മലയാള സിനിമയിലെത്തിയ പൃഥ്വിരാജ് ഇന്നൊരു സംവിധായകൻ കൂടിയാണ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് വരവ് എന്നതിലുപരി സിനിമയെക്കുറിച്ചു ഗൗരവമായി അറിയാനും പഠിക്കാനും പൃഥ്വി ഇക്കാലമത്രയും ശ്രമിച്ചിട്ടുണ്ട്. 

പുതുവര്‍ഷപ്പുലരിയില്‍ സിനിമയെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്തെന്ന് വെളിപ്പെടുത്തുകയാണ് ഒരു വീഡിയോയിലൂടെ താരം. സിനിമയില്‍ ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ടെന്നു പറയുന്ന പൃഥ്വി മലയാള സിനിമയെ ലോകനിലവാരത്തിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് താനെന്നും പറയുന്നു. ലൂസിഫര്‍ എന്ന സ്വപ്‌നചിത്രത്തിന്റെ തിരക്കുകള്‍ക്കിടയില്‍ താന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം നയനിന്റെ ട്രെയിലര്‍ റിലീസ് തീയതി കൂടി വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പേരില്‍ സുപ്രിയ മേനോനും എസ് പി ഇ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന, ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജനുവരി ഒന്‍പതിന് റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ചിത്രം രാജ്യാന്തരമായി റിലീസ് ചെയ്യും.

പൃഥ്വിയുടെ വാക്കുകള്‍

'മലയാള സിനിമ അതിര്‍ത്തികള്‍ ഭേദിച്ചു വളരണമെങ്കില്‍ അത്യന്തികമായി കേരളത്തെയോ മലയാളത്തെയോ അറിയാത്ത സിനിമാ ആസ്വാദകര്‍, അവര്‍ റിലേറ്റ് ചെയ്യുന്ന തരം സിനിമകള്‍ മലയാള ഭാഷയില്‍ നിര്‍മിക്കപ്പെടണം. അതു പോലെതന്നെ ഭാഷയ്ക്കും  സംസ്‌കാരത്തിനുമപ്പുറം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്ന സിനിമ. അതാണ് സ്വപ്നം.' എന്നാണ് പ്രഖ്യാപനത്തോടൊപ്പമുള്ള വീഡിയോയിലൂടെ പൃഥ്വിരാജ് പറയുന്നത്.


Content Highlights : Prithviraj Sukumaran facebook video new year wishes 9 trailer, 9 film, Lucifer