ലയാളം കണ്ട മികച്ച മികച്ച നടന്‍മാരിലൊരാളായ ഭരത് ഗോപിയുടെ പന്ത്രണ്ടാം ചരമവാര്‍ഷികമാണിന്ന്. മഹാനടനെ സ്മരിച്ച് അദ്ദേഹത്തിന്റെ മകനെക്കുറിച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന കുറിപ്പ് ഇപ്പോള്‍ വാര്‍ത്തയാകുന്നു.

'മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍.. അദ്ദേഹവുമായി കണ്ടുമുട്ടിയ നിമിഷങ്ങളില്‍ ഒരിക്കല്‍ പോലും എനിക്കറിയില്ലായിരുന്നു.. അദ്ദേഹത്തിന്റെ മകനും ഞാനുമായി ഇത്ര അടുപ്പമുള്ള ഒരു ബന്ധമുണ്ടാകുമെന്ന്.. സഹോദരന്‍മാരെന്നതിലുപരി അദ്ദേഹം എഴുത്തുകാരനായും ഞാന്‍ സംവിധായകനായും.. 'എമ്പുരാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്..അങ്കിള്‍..'  പൃഥിയുടെ കുറിപ്പിൽ പറയുന്നു.

മുരളീഗോപിയാണ് പൃഥ്വിയുടെ കന്നിസംവിധാന സംരംഭമായ ലൂസിഫറിനു തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന് തിരക്കഥയൊരുക്കുന്നതും മുരളി തന്നെ. 

1970കളില്‍ മലയാളസിനിമയില്‍ തുടക്കമിട്ട ന്യൂവേവ് തരംഗത്തിന്റെ അമരക്കാരനായിരുന്നു ഗോപിനാഥന്‍ വേലായുധന്‍ നായര്‍ എന്ന ഗോപി. രണ്ടാമത്തെ ചിത്രം കൊടിയേറ്റത്തിന് 1977ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെയാണ് ഗോപി 'ഭരത് ഗോപി'യാകുന്നത്. 2008ലാണ് അദ്ദേഹം മരിച്ചത്.  അതേ വര്‍ഷം പുറത്തു വന്ന ബാലചന്ദ്രമേനോന്‍ ചിത്രം 'ദേ ഇങ്ങോട്ടു നോക്കിയേ' ആയിരുന്നു അവസാന ചിത്രം.

Content Highlights : prithviraj sukumaran facebook post remembering bharath gopi