ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടിയാൽ...!; പൃഥ്വിരാജിന് ഭീഷണി


പൃഥ്വിരാജ് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ് | https://youtu.be/_PGU-_YY6ZU

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥ്. 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ വാരിയം കുന്നനെ ഓര്‍ത്താന്‍ മതിയെന്നാണ് പ്രതീഷ് വിശ്വനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി . ജയ് ശ്രീകൃഷ്ണ

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പേ കേട്ട കഥയാണെന്നും ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരിവരുന്ന കഥയാണ് ചിത്രത്തിന്റേതെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു. ബേസിലിനൊപ്പം സിനിമ ചെയ്യുന്നതിന്റെ സന്തോഷവും പൃഥ്വി എടുത്തുപറഞ്ഞു.

ബേസില്‍ ജോസഫും ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. 'ജയ ജയ ജയ ജയഹേ'ക്ക് ശേഷം വിപിന്‍ ദാസിനും 'കുഞ്ഞിരാമായണ'ത്തിനും 'ഗോദ'യ്ക്കും ശേഷം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിനുമൊപ്പം ഒരുമിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ബേസില്‍ കുറിച്ചു. പൃഥ്വിരാജിനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാനാവുതിന്റെ ത്രില്ലിലാണ് താനെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.

സംവിധായകരായ പ്രജേഷ് സെന്‍, മിഥുന്‍ മാനുവല്‍ തോമസ്, ഡിനോയ് പൗലോസ് എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlights: Prithviraj sukumaran, basil joseph, guruvayoor ambala nadayil film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented