ബഡേ മിയാൻ ഛോട്ടേ മിയാൻ കാരക്റ്റർ പോസ്റ്റർ, അക്ഷയ് കുമാർ | ഫോട്ടോ: twitter.com/PrithviOfficial, പി.ടി.ഐ
അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഇരുവരുടേയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രവുമായി ബന്ധപ്പെട്ട് ഒരു സർപ്രൈസ് പുറത്തുവന്നിരിക്കുകയാണ്.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിൽ പൃഥ്വിരാജും എത്തുന്നു എന്നതാണാ വിവരം. കബീർ എന്ന കഥാപാത്രത്തേയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സംവിധായകനും അക്ഷയ് കുമാറും ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
പൃഥ്വിരാജും ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. അലി അബ്ബാസ് സഫറിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പൃഥ്വി ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. അയ്യ, ഔറംഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.
ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.
Content Highlights: Prithviraj Sukumaran in Bade Miyan Chote Miyan, Akshay Kumar, Tiger Shroff
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..