മോഹന്‍ലാലിന് പിറകെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് പൃഥ്വിരാജ്. ചിത്രം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും. അവതരിപ്പിച്ചിക്കുന്ന രീതി ഗംഭീരമാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
ചിത്രത്തിലെ 86 പുതുമുഖങ്ങളെയും മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ ഒരിക്കല്‍ കൂടി പ്രവര്‍ത്തിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ അങ്കമാലി ഡയറീസ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. പരിചയ സമ്പന്നരായ താരങ്ങളെ ഉള്‍പ്പെടുത്താതെ പൂര്‍ണമായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.