ആരോപണം അധിക്ഷേപകരം, ഒരു പിഴയും അടച്ചിട്ടില്ലെന്ന് പൃഥ്വിരാജ്; നിയമനടപടിയുമായി മുന്നോട്ട്


1 min read
Read later
Print
Share

തനിക്കെതിരെ വാർത്ത പുറത്തുവിട്ട ചാനലിന്റെ പേര് സഹിതം പരാമർശിച്ചാണ് നിയമനടപടി സ്വീകരിക്കുന്ന കാര്യം പൃഥ്വി അറിയിച്ചത്. 

പൃഥ്വിരാജ് സുകുമാരൻ | ഫോട്ടോ: www.facebook.com/Poffactio

ൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികളേ തുടർന്ന് 25 കോടി പിഴയടച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടൻ പൃഥ്വിരാജ് സുകുമാരൻ. ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

"വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്‌. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്." സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. തനിക്കെതിരെ വാർത്ത പുറത്തുവിട്ട യുട്യൂബ്‌ ചാനലിന്റെ പേര് സഹിതം പരാമർശിച്ചാണ് നിയമനടപടി സ്വീകരിക്കുന്ന കാര്യം പൃഥ്വി അറിയിച്ചത്.

‘‘എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായ് 25 കോടി അടച്ചുവെന്നും അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത, ചില ഓൺലൈൻ, യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ചത് എന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഈ ആരോപണം തീർത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമാണ് എന്നതിനാൽ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികൾ ഞാൻ ആരംഭിക്കുകയാണെന്ന് ബഹുജനങ്ങളേയും എല്ലാ ബഹുമാനപ്പെട്ട മാധ്യമങ്ങളെയും അറിയിച്ചുകൊള്ളുന്നു."

വസ്തുതകൾ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇതിനുമേൽ തുടർവാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് ഉത്തരവാദിത്തമുള്ള എല്ലാ മാധ്യമങ്ങളോടും വിനയപൂർവം അഭ്യർഥിക്കുന്നുവെന്നും താരം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

Content Highlights: prithviraj sukumaran against fake newses, prithviraj against 25 crore fine

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KG Geoge passed away panchavadi palam evergreen classical satire Malayalam cinema political movie

2 min

പാലം പൊളിക്കുന്നതിന് എതിരുനിന്ന് നാട്ടുകാര്‍, പാര്‍ട്ടി ഇടപെടല്‍; 'പഞ്ചവടിപ്പാല'ത്തിന്റെ ഓര്‍മയ്ക്ക്

Sep 25, 2023


kg george passed away kamamohitham movie mammootty mohanlal unfulfilled dream

1 min

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായിവരുന്ന സിനിമ, നടക്കാതെപോയ 'കാമമോഹിതം'

Sep 25, 2023


kg george passed away kb ganesh kumar about director irakal film

1 min

കല്ലില്‍ ശില്പം കാണുന്ന ശില്പിക്കു സമാനമായിരുന്നു കെ.ജി ജോര്‍ജ്ജിന്റെ സംവിധാനമികവ്- ഗണേഷ്‌കുമാർ

Sep 25, 2023


Most Commented