ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ, പൃഥ്വിരാജ് | ഫോട്ടോ: വി.പി. പ്രവീൺ കുമാർ, ബി. മുരളികൃഷ്ണൻ, സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തേക്കുറിച്ച് നിർണായകമായ ചില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്റെ കാപ്പ എന്ന ചിത്രത്തിന്റെ പ്രചാരണപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ തനിക്കറിയാമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതും ഒരു ലിജോ ജോസ് പെല്ലിശ്ശേരി ടച്ചുള്ള ചിത്രമാണ്. വളരെ ആവേശഭരിതനാണ് താൻ ആ സിനിമ കാണാൻ കാത്തിരിക്കുന്നത്. ലാലേട്ടൻ ഫാൻ ആണെങ്കിൽപ്പോലും ആ സിനിമയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ലിജോയുടെ സിനിമ എന്നുള്ളത് തന്നെയാണ് തന്നെ ആവേശംകൊള്ളിക്കുന്നതെന്നും പൃഥ്വി പറഞ്ഞു.
"ഇങ്ങനെയൊരു സിനിമ സംവിധാനം ചെയ്യുമ്പോൾ ഒരു താരം, അഭിനേതാവ് എന്നീ നിലകളിലൊക്കെ ലാലേട്ടനിലും ഒരു പുതുമ കൊണ്ടുവരാൻ ലിജോ ശ്രമിക്കുമെന്ന് ഞാൻ കരുതുന്നു. ഭയങ്കര ചലഞ്ചിംഗ് സിനിമയാണത്. പുറത്ത് എത്രത്തോളം അതിനെക്കുറിച്ച് അറിയാമെന്ന് എനിക്കറിയില്ല. ഒരു വലിയ സിനിമയാണ് അത്. രാജസ്ഥാനിലാണ് ചിത്രം മുഴുവനും ഷൂട്ട് ചെയ്യുന്നത്." പൃഥ്വി ചൂണ്ടിക്കാട്ടി.
ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ് മേരി ക്രിയേറ്റീവിൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളാണ്.
Content Highlights: prithviraj sukumaran about lijo jose pellissery and mohanlal movie, kaapa movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..