Photo | Instagram, Prithviraj Sukumaran
നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്.ഒപ്പം വർഷങ്ങൾക്ക് മുമ്പ് അച്ഛൻ സുകുമാരനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന് ദുൽഖർ സൽമാനും പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും നൽകിയ കമന്റുകൾക്കും ആരാധകരുടെ കയ്യടിയാണ്.
എനിക്ക് അടുത്ത തലമുറയിലെ ആലിക്കൊപ്പം (അലംകൃത, പൃഥ്വിരാജിന്റെ മകള്‍) മമ്മൂക്കയുടെ ഇങ്ങനൊരു ചിത്രം കാണണം എന്നാണ് സുപ്രിയ കുറിച്ചത്. ആരാധകരും അത് വേണമെന്ന് ആവശ്യപ്പെടുന്നു. ആലി വലുതായി നായികയാകുമ്പോൾ നായകനാകുന്നത് മമ്മൂക്കയാവുമെന്നും അന്നും മമ്മൂക്ക ഇതേപോലെ ചെറുപ്പക്കാരനായി തന്നെ തുടരുമെന്നും രസികൻ കമന്റുകളുണ്ട്.
നിരവധി ചിത്രങ്ങളിൽ സുകുമാരനും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്ത 2010 ൽ പുറത്തിറങ്ങിയ പോക്കിരി രാജയിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥ്വിരാജ് ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് അഭിനയിച്ചത്. ഇനി പൃഥ്വിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രം വേണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.
Content Highlights : Prithviraj Shares photo with Mammootty and sukumaran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..