-
ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഒരാഴ്ചത്തെ ഹോം ക്വാറന്റീനും പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തി. ഭാര്യ സുപ്രിയയും മകള്‍ അല്ലിയുമൊത്തുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന്‍. മൂന്ന് മാസത്തോളമായി അല്ലി തന്റെ ഡാഡയെയും സുപ്രിയ തന്റെ താടിക്കാരനെയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു. താടിക്കാരന്‍ തിരികെയെത്തിയ സന്തോഷം പങ്കുവെയ്ക്കാന്‍ സുപ്രിയയും മറന്നില്ല.
പൃഥ്വിരാജും സുപ്രിയയും മകളുമൊത്തുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'റീ യുണൈറ്റഡ്' എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമ്മന്റിലൂടെ ആശംസകള്‍ അറിയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍ എന്നിവരും ചിത്രത്തിന് പ്രതികരിച്ചിട്ടുണ്ട്.
മേയ് 22-നാണ് 58 പേരടങ്ങുന്ന സിനിമാ സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചി വിമാനതാവളത്തില്‍ എത്തിയത്. തന്റെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്ന് പൃഥ്വിരാജ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ സംഘത്തിലുണ്ടായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ക്കിടയാക്കിരുന്നു.
Content Highlights: Prithviraj reunites with family after long time since he came from Jordan Aadujeevitham shoot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..